ഫുട്ബോൾ ആഘോഷം; കൊല്ലത്ത് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് സംഘർഷം; 3 പേർക്ക് പരുക്ക്

ഫുട്ബോൾ ആഘോഷം, കൊല്ലം കൊട്ടാരക്കരയിലും സംഘര്‍ഷം, മൂന്നുപേര്‍ക്ക് പരുക്ക്. കൊട്ടാരക്കര പൂവറ്റൂര്‍ മൈതാനത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെയാണ് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അര്‍ജന്റീന ആദ്യ ഗോള്‍ നേടിയതോടെ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവ് കൊടി വീശിയിരുന്നു.(clash after fifa football world cup final match)
ഇതില്‍ പ്രകോപിതരായി എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതിനുപിന്നാലെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശി. ഇതിനിടെ, എ.ഐ.വൈ.എഫ്. പ്രവര്‍ത്തകന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
അതേസമയം കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കഴിഞ്ഞുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു. പൊഴിയൂർ എസ്ഐ എസ് സജിക്കാണ് മർദനമേറ്റത്. മദ്യപ സംഘമാണ് ആക്രമിച്ചത്. പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പൊലിസ് പിടികൂടി. എസ്.ഐയുടെ തലക്കും കെെയ്ക്കും പരുക്കേറ്റിട്ടുണ്ട്. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം ഉണ്ടായത്. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
Story Highlights: clash after fifa football world cup final match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here