മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; സ്വന്തമാക്കിയത് ജമ്മു കശ്മീര്‍ സ്വദേശിനി…

ഈ വർഷത്തെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലാണ് സര്‍ഗം കൗശല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേള്‍ഡ് കിരീടം തിരികെയെത്തുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗം കിരീടം നേടിയത്.
’21 വര്‍ഷത്തിന് ശേഷം നമുക്ക് കിരീടം തിരിച്ചുകിട്ടി. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേള്‍ഡ്’ എന്ന അടികുറിപ്പോടെയാണ് സര്‍ഗം കൗശല്‍ കിരീടം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.
രണ്ടാം സ്ഥാനം മിസിസ് പൊളിനേഷ്യയ്ക്കാണ് ലഭിച്ചത്. മിസിസ് കാനഡയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ജമ്മു കശ്മീര്‍ സ്വദേശിനിയായ സര്‍ഗം കൗശല്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം മുമ്പ് വിജാഗില്‍ അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. കൗശലിന്റെ ഭര്‍ത്താവ് ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനാണ്.
ഇതിനുമുമ്പ് 2001-ല്‍ ഡോ. അദിതി ഗോവിത്രികറിലൂടെയാണ് ആദ്യമായി ഇന്ത്യ കിരീടം ലഭിക്കുന്നത്. സര്‍ഗത്തിന്റെ നേട്ടത്തില്‍ അദിതി ഗോവിത്രികറും ആശംസകള്‍ അറിയിച്ചു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ സര്‍ഗമണിഞ്ഞത് പിങ്ക് ഗ്ലിറ്ററി ഗൗണാണ്. സെന്‍ട്രല്‍ സ്ലിറ്റാണ് ഗൗണിന്റെ ഹൈലൈറ്റ്. ഭാവന റാവുവാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.
Story Highlights: india’s sargam koushal is mrs world 2022 brings crown back after 21 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here