Advertisement

ആവേശകരം, ഏറ്റവും ആവേശകരം; ഫൈനല്‍ മത്സരത്തെ വിലയിരുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

December 19, 2022
4 minutes Read

ലോക ഫുട്‌ബോള്‍ മാമാങ്കവും മെസിയെ പോലെ കരുത്തനായ ഒരു താരവും അര്‍ഹിക്കുന്നത്ര ആവേശകരവും വിസ്മയകരവുമായിരുന്നു ഇന്നത്തെ ഫൈനല്‍ മത്സരം. ലോകം ഒരു പന്തുപോലെ ചുരുങ്ങി ഒന്നായ ദിവസങ്ങള്‍ക്ക് ഈ അവിസ്മരണീയമായ രാത്രി അവസാനമിടുമ്പോള്‍ തങ്ങളുടെ കളിയാവേശവും കളി കണ്ട അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നേതാക്കളും. (Narendra Modi and pinarayi vijayan on Argentina world cup win)

ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ മാച്ചുകളില്‍ ഒന്നായി ഇന്നത്തെ കളി അടയാളപ്പെടുത്തപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ‘അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. അവര്‍ വളരെ സമര്‍ഥമായി കളിച്ചു.
അര്‍ജന്റീനയുടെയും മെസിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ഈ ഗംഭീര വിജയത്തില്‍ ആഹ്ലാദിക്കുന്നു’. മോദി ട്വിറ്ററില്‍ കുറിച്ചു.

തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ച് അര്‍ജന്റീനയ്ക്ക് വേണ്ടി കപ്പുയര്‍ത്തിയ മെസിയെ അഭിനന്ദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കിയെന്നും മുഖ്യമന്ത്രി വിലയിരുത്തി.

Read Also: ‘അര്‍ജന്റീന ടീമില്‍ നിന്ന് വിരമിക്കുന്നില്ല…..’; അഭ്യൂഹങ്ങള്‍ തള്ളി മെസി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലോകകപ്പ് ഫുട്‌ബോള്‍ വിജയികളായ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.

പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തര്‍ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്‌ബോള്‍ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂര്‍ണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍. ഇനി അടുത്ത ലോകകപ്പിനായി നമ്മള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാത്തിരിക്കാം.

Story Highlights: Narendra Modi and pinarayi vijayan on Argentina world cup win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top