എട്ടു വർഷത്തിനകം 10 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി യുഎഇ

യുഎഇയെ പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതിക്കു തുടക്കം. എട്ടു വർഷത്തിനകം 10 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. നാഷനൽ കാർബൺ സീക്വസ്‌ട്രേഷൻ പദ്ധതി 2030 ന്റെ ഭാഗമായാണ് കണ്ടൽചെടികൾ നട്ടുപിടിപ്പിക്കുന്നത്. 2050ഓടെ കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നതിനായി പ്രഖ്യാപിച്ച റോഡ്മാപ്പിലാണ് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം പുതിയ പദ്ധതിക്കു തുടക്കമിട്ടത്.
അബുദാബിയിലെ ജുബൈൽ ദ്വീപിൽ നടന്ന യുഎഇ കാലാവസ്ഥാ വ്യതിയാന കൗൺസിലിൽ വെച്ചാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത് . ജുബൈൽ പാർക്കിലെ നട്ടുപിടിപ്പിച്ച കണ്ടൽകാടുകളിലൂടെ ഫീൽഡ് ടൂർ സംഘടിപ്പിച്ചാണ്കൗൺസിൽ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്. പരിസ്ഥിതിയിലും കാലാവസ്ഥയിലും സംഭവിക്കുന്ന വെല്ലുവിളികളെ നേരിടാൻ പ്രകൃതിയിലൂടെ തന്നെ പരിഹാരം കാണുകയാണ് ഉത്തമമായ മാർഗം എന്നും കൗൺസിൽ വ്യക്തമാക്കി.
കണ്ടൽ വിത്തുകളും തൈകളും ഉൽപാദിപ്പിക്കുക, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വിത്തുകളും തൈകളും നടുക, നടീൽ സ്ഥലങ്ങൾ കണ്ടെത്തുക, കണ്ടൽക്കാടുകൾ പിടിച്ചെടുക്കുന്ന കാർബണിന്റെ അളവ് നിരീക്ഷിക്കുക എന്നീ നാലു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here