Advertisement

വിമാനത്തവാളത്തിൽ സ്വർണ്ണവേട്ട; കണ്ണൂരിൽ 2 പേർ പിടിയിൽ; 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി

December 20, 2022
2 minutes Read

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണം പിടിച്ചു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു സ്വർണം കൊണ്ടുവന്നത്.(gold worth 50 lakh seized at kannur airport)

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ സ്വർണം. കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണവും പിടികൂടി. സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസാണ് സ്വർണം പിടികൂടിയത്.

Story Highlights: gold worth 50 lakh seized at kannur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top