കൂടുതല്‍ ഫിറ്റാകാന്‍ 2013 മുതല്‍ ജീവിതശൈലിയില്‍ മാറ്റം; മെസി ഒഴിവാക്കിയ തെറ്റായ ശീലങ്ങള്‍ ഇവയാണ്

36 വര്‍ഷങ്ങള്‍ക്കുശേഷം കപ്പുയര്‍ത്താന്‍ ഒരു നായകന്റെ വരവിനായി കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്ക് മെസി മിശിഹായാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ലോകം കണ്ടത്. അര്‍ജന്റീന ആരാധകര്‍ മാത്രമല്ല ആവേശകരവും വിസ്മയകരവുമായ ഒരു ഫൈനല്‍ സമ്മാനിച്ചതിന് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും മെസിയെ വാഴ്ത്തി. ഫുട്‌ബോളിനായി സ്വയം പരുവപ്പെടുത്തിയെടുത്ത കരുത്തുറ്റ മനസും ശരീരവുമാണ് മെസിയെ ഇതിഹാസമാക്കി ഉയര്‍ത്തുന്നത്. (lifestyle changes lionel messi made to stay fit)
ശരീരത്തെ കൂടുതല്‍ ഫിറ്റായി നിലനിര്‍ത്താന്‍ മെസി സ്വന്തം ജീവിത ശൈലിയില്‍ 2013ല്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഭക്ഷണത്തിലും വ്യായാമരീതികളും ഒരു പോലെ മെസി മാറ്റങ്ങള്‍ വരുത്തുകയും പിന്നീടങ്ങോട്ട് മാറ്റങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്തു. തനിക്ക് മുന്‍പുണ്ടായിരുന്ന തെറ്റായ ആരോഗ്യശീലങ്ങള്‍ മെസി അപ്പാടെ ഒഴിവാക്കി.
Read Also: ഇത് മെസിക്കാലം; ബിബിസിയുടെ 2022ലെ ലോകകായിക താരമായി ലയണല്‍ മെസി
പിസയും റെഡ് മീറ്റും തന്റെ ഫിറ്റ്‌നസിനെ നശിപ്പിക്കുമെന്ന് മനസിലാക്കിയ മെസി 2013 മുതല്‍ അവയില്‍ നിന്ന് വിട്ടുനിന്നു. ന്യൂട്രീഷണലിസ്റ്റായ ഗ്വിലിയാനോ പോസറാണ് മെസിക്കായി പ്രത്യേകം ഡയറ്റ് പ്ലാന്‍ അന്ന് മുതല്‍ തയാറാക്കി വരുന്നത്.
ആല്‍ക്കഹോള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ തന്റെ ഡയറ്റില്‍ നിന്നും പൂര്‍ണമായി മെസി ഒഴിവാക്കി. ധാന്യങ്ങളും ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തിയ ഡയറ്റാണ് മെസി പിന്തുടരുന്നത്.
ആഴ്ചയില്‍ അഞ്ച് തവണ മെസി നന്നായി വ്യായാമം ചെയ്യും. അഞ്ച് മുതല്‍ 10 മിനിറ്റുവരെ മെസി വര്‍ക്ക്ഔട്ടിന് ശേഷം ജോഗ് ചെയ്യാറുണ്ട്.
Story Highlights: lifestyle changes lionel messi made to stay fit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here