Advertisement

കേക്കും മിഠായികളുമായി കാതോലിക്ക ബാവ ക്രിസ്മസ് ആഘോഷത്തിനായി മാജിക്ക് പ്ലാനറ്റിൽ

December 20, 2022
2 minutes Read
malankara orthodox supreme leader christmas celebration at magic planet

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ക്രിസ്തുമസ് ആഘോഷത്തിനായി മാജിക് പ്ലാനറ്റിൽ എത്തി. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന മാജിക് പ്ലാനറ്റിലെ അധികൃതരും അന്തേവാസികളുമാണ് ആഘോഷത്തിന് എത്തിയ ബാവയ്ക്ക് ഗംഭീര സ്വീകരണം നൽകിയത്.

എൻഡോസൾഫാൻ ബാധിതരായി ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയാണ് മാജിക് പ്ലാനറ്റ് പ്രവർത്തിക്കുന്നത്. ക്രിസ്തുമസ്, പുതുവത്സരം ബാവയോടൊപ്പം ആഘോഷിക്കണം എന്ന ആഗ്രഹം ബാവയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ക്രിസ്തുമസ് ആശംസകളും, കേക്കും, വിവിധ തരം നിറപകിട്ടാർന്ന മിഠായികളുമായെത്തിയ കാതോലിക്കാബാവ ആഘോഷത്തിൽ പങ്കുകൊണ്ടു. മാജിക് പ്ലാനറ്റ് ചെയർമാനും പ്രശസ്ത മജീഷ്യനുമായ ഗോപിനാഥ് മുതുകാടും കാതോലിക്കാ ബാവയും ചേർന്ന് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കായി മാജിക് പ്ലാനറ്റിന് പരിതോഷികവും നൽകി ബാവ തിരുമേനി ആഹ്ലാദം പ്രകടിപ്പിച്ചു.

സമൂഹത്തെ വളരെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കുകയും അത് പ്രാവർത്തികമാക്കുകയും അതുവഴി സമൂഹത്തിന്റെ മുഖ്യ ധാരായിലേക്ക് എത്തിക്കുന്ന ശ്രേഷ്ഠമായ ഒരു ദൗത്യമാണ് മാജിക് പ്ലാനറ്റ് ചെയ്യുന്ന തെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സമൂഹത്തെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല, അത് പ്രാവർത്തികമാക്കുക എന്നത് അതിലേറെ പ്രയാസപ്പെട്ട കാര്യവും, ആ ദൗത്യം വളരെ കൃത്യതയോടെ തന്നെ മാജിക് പ്ലാനറ്റിൽ പ്രാവർത്തികമാണെന്നും അദ്ദേഹം ആവർത്തിച്ചു. കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ‘സഹോദരൻ’ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അനേകർക്ക് സൗജന്യ ചികിത്സാ സഹായം, ഭവന നിർമ്മാണം, നിർധനരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവ നൽകുന്നു. ചടങ്ങിൽ സഭയിലെ മുതിർന്ന വൈദികനും, മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറുമായ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, എം.ജി.എം ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്‌സൺ വർഗീസ്, നിധിൻ ചിറത്തിലാട്ടു എന്നിവരും പങ്കെടുത്തു.

Story Highlights: malankara orthodox supreme leader christmas celebration at magic planet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top