റെക്കോർഡിട്ട് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ വളർച്ച

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ വളർച്ച റെക്കോർഡിട്ടു. ഈ വർഷം ഡിസംബര്‍ 9 വരെയുള്ള ഒരാഴ്ച കാലയളവില്‍ 2.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് വിദേശനാണ്യ കരുതലിൽ ഉണ്ടായത്. ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം (Forex Reserves) 564 ബില്യണ്‍ ഡോളർ ആയി. അതേസമയം, ഇന്ത്യയുടെ സ്വർണ ശേഖരം ഇടിയുന്ന പ്രവണതയ്ക്ക് അവസാനമായിട്ടില്ല. ( Record growth in India’s foreign exchange reserves ).
Read Also: ലങ്ക തകർന്നതെങ്ങനെ ? ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അറിയാം [ 24 Explainer]
കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി കരുതല്‍ ശേഖരം ഉയരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആര്‍ബിഐയുടെ കൈവശമുള്ള വിദേശ കറന്‍സി ആസ്തി ഉയര്‍ന്നതാണ് ഇത്തവണ വിദേശ നാണ്യ ശേഖരം വര്‍ധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ കറന്‍സികളുടെ മൂല്യം 3.1 ബില്യണ്‍ ഡോളറോളം ആണ് ഉയര്‍ന്നത്.
യുഎസ് ഡോളര്‍, യൂറോ അടക്കമുള്ള പ്രധാന കറന്‍സികള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ വിദേശ കറന്‍സി ആസ്തി. ഡോളര്‍ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന വിദേശ കറന്‍സി ആസ്തികളില്‍, വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പ് ഫലം കൂടി ഉള്‍പ്പെടുന്നു.
Story Highlights: Record growth in India’s foreign exchange reserves
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here