ലോകകപ്പ് സംഘാടന മികവില്‍ ഖത്തറിന് അഭിനന്ദനവുമായി സൗദി രാജാവ്

ലോകകപ്പ് നടത്തിപ്പിന് ഖത്തറിന് അഭിനന്ദനവുമായി സൗദി രാജാവ്. ലോകകപ്പ് മികവുറ്റ രീതിയില്‍ സംഘടിപ്പിച്ചതിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി രാജാവ് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ‘ലോകകപ്പ് വിജയത്തിന് ഞങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും. ഭാവിയിലെ നേട്ടങ്ങള്‍ക്കും ആശംസകള്‍….’. സൗദി രാജാവ് പ്രസ്താവനയില്‍ അറിയിച്ചു.( saudi king congratulate qatar for world cup success)
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സമാനമായ ഖത്തറിന് സമാനമായ ആശംസാ സന്ദേശം അയച്ചിരുന്നു. ആഗോള ഫുട്‌ബോള്‍ ഇവന്റ് വിജയകരമാക്കുന്നതിന് ഖത്തര്‍ സര്‍ക്കാരും ജനങ്ങളും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അഭിനന്ദനങ്ങള്‍.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഖത്തറിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഷെയ്ഖ് തമീമിനെയും ഖത്തറിലെ ജനങ്ങളെയും അഭിനന്ദിച്ച് കുവൈത്ത് കാബിനറ്റും പ്രസ്താവന പുറത്തിറക്കി.
Read Also: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈന്റെ ദേശീയ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പ് എന്ന ചരിത്ര നേട്ടം കൂടിയാണ് ഈ ലോകകപ്പോടെ ഖത്തറിന് സ്വന്തമായിരിക്കുന്നത്. ഖത്തറില്‍ ആകെ പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളില്‍ നേടിയ 171 ഗോളുകളുടെ റെക്കോര്‍ഡാണ് മറികടന്നത്. മത്സരിച്ച 32 ടീമുകളും ഇത്തവണ ഗോള്‍ നേടിയെന്ന പ്രത്യേകതയുമുണ്ട്.
Story Highlights: saudi king congratulate qatar for world cup success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here