സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിൻ വൈകിയോടും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും. ഇന്ന് ഉച്ചക്ക് 2.15ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണ ജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് വൈകിയോടുന്നത്. ട്രെയിൻ നമ്പർ 12643. ഹസ്രത് നിസാമുദ്ദിൻ നിന്നുള്ള പെയറിങ് ട്രെയിൻ വൈകി ഓടുന്നത് കാരണം രാത്രി 09.00ന് മാത്രമേ പുറപ്പെടുകയുള്ളു.(swarnna jayanti express will be late on today)
അതേസമയം കൊച്ചുവേളി മൈസൂരു ട്രെയിൻ ഇന്ന് 02 മണിക്കൂർ 55 മിനിറ്റ് വൈകി പുറപ്പെടും. ഇന്ന്(20.12.22) വൈകിട്ട് 04.45ന് കൊച്ചുവേളിയിൽ നിന്ന് (ആലപ്പുഴ വഴി) മൈസുരുവിലേക്ക് സർവീസ് നടത്തേണ്ട പ്രതിദിന എക്സ്പ്രസ്സ് ട്രെയിൻ (ട്രെയിൻ നമ്പർ: 16316), രാത്രി 07.40ന് മാത്രമെ കൊച്ചുവേളിയിൽ പുറപ്പെടുകയുള്ളു. മൈസൂരു-കൊച്ചുവേളി പ്രതിദിന എക്സ്പ്രസ്സ് (പെയറിങ്ങ് ട്രെയിൻ) വൈകിയതിനാലാണ് 16316 ട്രെയിൻ റീഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
അതേസമയം മോശം കാലാവസ്ഥ കാരണം നിർത്തിവെച്ച ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടി തിങ്കളാഴ്ച സർവീസ് പുനരാരംഭിച്ചു.ചൊവ്വാഴ്ച രാത്രി വീശിയ കാറ്റിലും മഴയിലും തീവണ്ടിപ്പാതയിൽ 12 സ്ഥലങ്ങളിൽ പാറയും മണ്ണും മരങ്ങളും വീണിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഊട്ടിയിലേക്ക് പുറപ്പെട്ട തീവണ്ടി അഡർലിക്കും ഹിൽഗ്രോവിനുമിടയ്ക്ക് പാതയിൽ മണ്ണിടിച്ചിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സർവീസ് റദ്ദാക്കിയത്.തിങ്കളാഴ്ച മേട്ടുപ്പാളയത്തുനിന്ന് 7.15-ന് പുറപ്പെട്ട തീവണ്ടിയിൽ 180 യാത്രക്കാരുണ്ടായിരുന്നു.
Story Highlights: swarnna jayanti express will be late on today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here