Advertisement

വിവാഹ രജിസ്‌ട്രേഷന് ഇനിമുതല്‍ മതം ബാധകമല്ലേ? വാട്ട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്? [24 Fact Check]

December 21, 2022
3 minutes Read

വിവാഹ രജിസ്‌ട്രേഷന് ഇനി മുതല്‍ മതം ബാധകമല്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം. (Does religion no longer apply to marriage registration? 24 fact check)

വിവാഹ രജിസ്‌ട്രേഷന് ഇനി ആരും മതം ചോദിക്കില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ല. 2008 ലെ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജസ് റൂള്‍സ് പ്രകാരം ഏത് മതവിശ്വാസത്തില്‍പ്പെട്ട വ്യക്തികളാണെങ്കിലും നിര്‍ബന്ധമായും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം. മതരഹിത വിവാഹത്തിനോടാണ് ആഭിമുഖ്യം എങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാം.

Read Also: ദീപിക നടുവിരൽ കാണിച്ചത് സംഘപരിവാറിനുള്ള മറുപടിയോ? സത്യാവസ്ഥ പരിശോധിക്കാം [ 24 Fact Check]

ജാതിമത രേഖകള്‍ തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവാഹ റജിസ്‌ട്രേഷന്‍ വൈകിപ്പിക്കരുത് എന്നൊരു സര്‍ക്കുലര്‍ 2017ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതല്ലാതെ വിവാഹ റജിസ്‌ട്രേഷന് മതം ചോദിക്കരുത് അല്ലെങ്കില്‍ ബാധകമല്ല എന്ന രീതിയില്‍ സര്‍ക്കുലര്‍ ഒന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.

Story Highlights: Does religion no longer apply to marriage registration? 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top