ദീപിക നടുവിരൽ കാണിച്ചത് സംഘപരിവാറിനുള്ള മറുപടിയോ? സത്യാവസ്ഥ പരിശോധിക്കാം [ 24 Fact Check]

സംഘപരിവാരിനെ നടുവിരൽ കാണിച്ച് ദീപിക എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ ചിത്രം ‘പത്താനിലെ’ ഗാനരംഗത്തിൽ ദീപിക പദുകോൺ ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തുന്നതിനടിയാണ് ഇത്തരത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.
എന്നാൽ സംഘപരിവാറിന് എതിരെയുള്ള മറുപടി എന്ന നിലയ്ക്ക് പ്രചരിക്കുന്ന ദീപികയുടെ ഈ ചിത്രം 2022 മാർച്ചിലേതാണ്. സ്‌പെയിനിൽ വച്ചു നടന്ന പത്താൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ പാപ്പരാസികൾ പകർത്തിയതാണ് ഈ ചിത്രം. പാപ്പരാസികളുടെ ശല്യത്തിനെതിരെയാണ് ദീപിക നടുവിരൽ ഉയർത്തി പ്രതിഷേധിച്ചത്.
ഈ ചിത്രത്തിനെ നിലവിലെ വിവാദവുമായി ബന്ധമില്ലെന്ന് ചുരുക്കം.
Story Highlights: deepika padukone pathan controversy middle finger fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here