Advertisement

കൊല്ലം നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി

December 21, 2022
2 minutes Read
kollam neduvathur old woman attacked

കൊല്ലം നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി. ( kollam neduvathur old woman attacked )

പുരയിടത്തിന് മതിൽ കെട്ടുന്നത്തിനുള്ള പെർമിറ്റിനായി കൃഷ്ണകുമാരി അപേക്ഷ നൽകിയിരുന്നു. മൂന്നു മാസമായി പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങുകയാണെന്ന് കൃഷ്ണകുമാരി പറഞ്ഞു. സെക്രട്ടറിയെ ഉപരോധിക്കാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു.

എന്നാൽ കൃഷ്ണകുമാരി തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. ഇരു കൂട്ടരും കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.

Story Highlights: kollam neduvathur old woman attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top