Advertisement

ഷാരൂഖിനെ നേരിൽ കണ്ടാൽ ജീവനോടെ കത്തിക്കും; ഭീഷണിയുമായി വിവാദ സന്യാസി

December 21, 2022
2 minutes Read

ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പത്താൻ’ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലി ഓരോ ദിവസവും പുതിയ പരാതികൾ ഭീഷണികളും വരുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് അയോധ്യയിലെ സന്യാസിയായ പരമഹൻസ് ആചാര്യ പറഞ്ഞിരിക്കുകയാണ്. ഇയാൾ ഭീഷണി മുഴക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. “ഇന്ന് ഞങ്ങൾ ഷാരൂഖിന്‍റെ പോസ്റ്ററുകൾ കത്തിച്ചു. പത്താൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടാൽ ജീവനോടെ ചുട്ടെരിക്കും.” എന്ന് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയാ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്റെ ജലസമാധി തീരുമാനം പിൻവലിച്ചു.

Read Also: എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍; പ്രഖ്യാപനവുമായി എംപയര്‍

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറം സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചു.തുടർന്ന് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങളില്‍ സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ അണിനിരക്കുകയും ചെയ്തു.

Story Highlights: Will burn Shah Rukh alive if I meet him: Ayodhya seers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top