ഓസ്‍കര്‍ ചുരുക്കപ്പട്ടികയില്‍ ‘ഛെല്ലോ ഷോ’യും ‘ആര്‍ആര്‍ആര്‍’ ഗാനവും; ചരിത്ര മുഹൂര്‍ത്തമെന്ന് രാം ചരണ്‍

തൊണ്ണൂറ്റിയഞ്ചാമത് ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ ഇടം നേടി. ‘ഛെല്ലോ ഷോ’, ‘ആര്‍ആര്‍ആര്‍’ എന്നീ ചിത്രങ്ങളാണ് ഓസ്‍കറിന് മത്സരിക്കാനുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം നേടിയത്.(chhello show and song from rrr enter oscars shortlist)
‘നാട്ടു നാട്ടു’ ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിക്കുള്ള ഓസ്‍കര്‍ അവാര്‍ഡിന് മത്സരിക്കുന്ന അവസാന പതിനഞ്ചില്‍ ഇടംനേടിയിരിക്കുന്നത്. ഇന്ത്യയുടെ ഔദ്യഗിക എൻട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ഇടംനേടിയത്. ‘പാൻ നളിൻ സംവിധാനം ചെയ്‍ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
‘മൊത്തം ഇന്ത്യൻ സിനിമ ഇൻഡസ്‍ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യൻ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം’ – രാം ചരണ്‍ ട്വീറ്റ് ചെയ്‌തു
Story Highlights: chhello show and song from rrr enter oscars shortlist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here