Advertisement

കൊവിഡ്: സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

December 22, 2022
2 minutes Read
covid situation in kerala

സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട് ( covid situation in kerala ).

കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്സിനേഷനിലും സംസ്ഥാനം മുന്നിൽ. 15-17 വയസ് പ്രായക്കാരിൽ, 84. 16% ഒന്നാം ഡോസും, 57.12 % പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8% ഒന്നാം ഡോസും, 24.97% പേർ രണ്ടാം ഡോസും സ്വീകരിച്ചു.

സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകി.

Story Highlights: Covid: Health department says there is no concern in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top