നിദ ഫാത്തിമയുടെ മരണം അതീവ ദുഃഖകരം; അസോസിയേഷനുകൾ തമ്മിലുള്ള തർക്കത്തിൽ കർശന നടപടിയെന്ന് കായിക മന്ത്രി

നിദ ഫാത്തിമയുടെ മരണം അതീവ ദുഃഖകരമെന്ന് കായകമന്ത്രി വി.അബ്ദുറഹ്മാൻ. അസോസിയേഷനുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി കായിക മന്ത്രി അറിയിച്ചു ( Nitha Fatima death is very sad; Sports Minister ).
ഇന്ന് രാവിലെയാണ് നിദ ഫാത്തിമ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആ സമയം തന്നെ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചു. സംഘാടകരെ ഉൾപ്പെടെ വിളിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ക്ലബിലാണ് ഈ കുട്ടിയും ഉൾപ്പെട്ടിട്ടുള്ളത്. പക്ഷേ ഈ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഇവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. കോടതി അനുമതി കിട്ടിയ ശേഷമാണ് മത്സരത്തിൽ പങ്കെടുക്കാനായത്. അസോസിയേഷനുകൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിലാണ് ഇവർക്ക് കോടതിയിൽ പോകേണ്ടി വന്നത്.
അസോസിയേഷനുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം തിരികെ കൊണ്ടുവരാൻ അവിടുത്തെ കളക്ടറുമായി സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും സ്പോർട്സ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾക്ക് അങ്ങോട് പോകാനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കാൻ നിലവിൽ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള എന്തുകാര്യങ്ങളും ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗമാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചത്. അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. നിദയെ ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതികളാണ്.
ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.
അസോസിയേഷനുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അംഗങ്ങൾ വ്യക്താക്കി. എന്നാൽ കോടതി ഉത്തരവിൽ ഇവർക്ക് മത്സരിക്കാൻ അനുമതി നൽകണമെന്നല്ലാതെ അവർക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷൻ പ്രതികരിച്ചു.
Story Highlights: Nitha Fatima death is very sad; Sports Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here