സിക്കിം ഓൾ ഔട്ടായത് ആറ് റൺസിന്; മധ്യപ്രദേശിന് കൂറ്റൻ ജയം

വിജയ് മർച്ചൻ്റ് ട്രോഫിയിൽ സിക്കിമിന് നാണക്കേടിൻ്റെ റെക്കോർഡ്. മധ്യപ്രദേശിനെതിരായ മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ആറ് റൺസ് മാത്രം നേടുന്നതിനിടെ സിക്കിം ഓൾ ഔട്ടായി. ആദ്യ ഇന്നിംഗ്സിൽ 43 റൺസിന് പുറത്തായ സിക്കിമിനെതിരെ മധ്യപ്രദേശ് ഇന്നിംഗ്സിനും 365 റൺസിനും വിജയിക്കുകയും ചെയ്തു.
ആദ്യ ഇന്നിംഗ്സിൽ 107 പന്തുകൾ നേരിട്ട് 170 റൺസെടുത്ത ക്യാപ്റ്റൻ മനാൽ ചൗഹാൻ്റെ ഇന്നിംഗ്സ് മധ്യപ്രദേശിനെ 8 വിക്കറ്റ് നഷ്ടത്തിൽ 414 റൺസിലെത്തിച്ചു. പ്രതീക് ശുക്ല (86), ആര്യൻ ഖുശ്‌വ (43), ഹർഷിത് യാദവ് (43) എന്നിവരും മധ്യപ്രദേശിനായി തിളങ്ങി. ആദ്യ ഇന്നിംഗ്സിൽ 25 റൺസ് നേടിയ കരൺ ഒഴികെ മറ്റാർക്കും ഇരട്ടയക്കം കടക്കാനായില്ല. മധ്യപ്രദേശിനായി ആദിത്യ ഭണ്ഡാരി 5 വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ സിക്കിമിൻ്റെ 9 താരങ്ങൾ 0നു പുറത്തായി. 4 റൺസെടുത്ത അവ്നീഷ് ആണ് ടോപ്പ് സ്കോറർ. രണ്ടാം ഇന്നിംഗ്സിൽ ഗിറജ് ശർമ 5 വിക്കറ്റ് വീഴ്ത്തി.
Story Highlights: sikkim all out madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here