Advertisement

പ്രവാസി അധ്യാപകർക്കുള്ള കുടിശിക ഉടൻ തീർക്കുമെന്ന് കുവൈറ്റ്

December 23, 2022
2 minutes Read

കുവൈറ്റിൽ പ്രവാസി അധ്യാപകർക്കുള്ള എല്ലാ കുടിശികയും ഉടൻതന്നെ കൊടുത്തു തീർക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 2022-2023 അധ്യായന വർഷത്തിൽ സേവനം അവസാനിപ്പിച്ച പ്രവാസി അധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പണം അനുവദിക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥന ധനമന്ത്രാലയം അംഗീകരിച്ചു. സർവീസ് അവസാനിക്കുന്ന എല്ലാ അധ്യാപകർക്കും ആനുകൂല്യമായി നൽകേണ്ടി വരുന്ന ആകെ തുക രണ്ട് ദശലക്ഷം ദിനാർ ആണെന്ന് അധികൃതർ പറഞ്ഞു.

Story Highlights: all dues for expat teachers will be paid soon by the kuwait ministry of education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top