മലയാറ്റൂരില്‍ പണം വാങ്ങി വനഭൂമിയില്‍ ക്വാറിക്ക് അനുമതി നല്‍കി വനംവകുപ്പ് ഉദ്യോഗസ്ഥർ; കേസെടുത്ത് വിജിലന്‍സ്

മലയാറ്റൂരില്‍ വനംനശീകരണത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശ. പണം വാങ്ങി വനഭൂമിയില്‍ ക്വാറിക്ക് അനുമതി നല്‍കി. മലയാറ്റൂര്‍ കൈതപ്പാറ ഫോറസ്റ്റ് റിസര്‍വ്വ് ഭൂമിയിലാണ് പാറമടയ്ക്ക് ഒത്താശ ചെയ്തത്. മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിൽ. പ്രതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
2010 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് പാറമട നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി പാറമട നടത്തി വനംനശിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
Story Highlights: forest department officials gave permission for quarrying in the forest land
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here