യുവതിയിൽ നിന്ന് പീഡനം, മുംബൈയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മുംബൈയിൽ യുവതിയുടെ പീഡനത്തെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉജ്ജയിൻ സ്വദേശിയും ഭാര്യയും അമ്മയുമാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഒരു സ്ത്രീ തങ്ങളെ ഉപദ്രവിക്കുന്നതായും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു ആത്മഹത്യാ ശ്രമം.
ആഷി ഖാൻ എന്ന യുവാവും കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റിംജിം ദാസ് എന്ന സ്ത്രീയുമായി ഇവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുമ്പ് റിംജിം ആഷി ഖാനെതിരെ ബലാത്സംഗ കേസ് നൽകിയിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയ ആഷിക്കെതിരെ റിംജിം വീണ്ടും കേസ് ഫയൽ ചെയ്തു. തുടർന്ന് ഉജ്ജയിനിൽ നിന്ന് വീണ്ടും അറസ്റ്റിലായി.
ജയിലിൽ മോചിതനായി വീട്ടിലെത്തിയ ആഷി ഖാൻ കുടുംബവുമൊത്ത് വിഷം കഴിച്ചു. പിന്നീട് വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. പണം ആവശ്യപ്പെട്ട് റിംജിം തന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഷി ആരോപിച്ചു. ഇവർ മൂവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: ‘Harassed’ by Mumbai woman Ujjain man consumes poison with wife mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here