തൃശൂരിൽ തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവം; കോർപ്പറേഷൻ സെകട്ടറി ഇന്ന് ഹൈക്കോടതിയിലെത്തും

തൃശൂരിൽ തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷൻ സെകട്ടറി ഉച്ചയ്ക്ക് ഒരു മണിക്ക് ഹൈക്കോടതിയിലെത്തും. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം സമർപ്പിക്കും. തോരണം കെട്ടിയ റോഡ് കോർപ്പറേഷന്റേതല്ല പിഡബ്ല്യുഡിയുടേതാണെന്നാണ് കോർപ്പറേഷൻ വാദം.
അയ്യന്തോൾ പുഴക്കൽ റോഡിൽ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണത്. പരാതിക്കാരിയുടെ ഹിയറിങ്ങും നടത്തും. ഹിയറിങ്ങിനായി നോട്ടീസ് നൽകും. മൊഴിയെടുത്ത ശേഷം തുടർ നടപടിയെടുക്കാനാണ് നീക്കം. അഭിഭാഷകയുടെ പരാതിയിൽ ആരാണ് കൊടി കെട്ടിയത് എന്നില്ല. അക്കാര്യത്തിലുള്ള വിശദീകരണത്തിനാണ് മൊഴി നൽകാൻ നോട്ടീസ് നൽകിയത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ കർശനമാക്കും.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
അയ്യന്തോൾ- സിവിൽലൈൻ റോഡിൽ തോരണംകെട്ടിയ പ്ലാസ്റ്റിക് ചരട് കുരുങ്ങിയാണ് സ്കൂട്ടർ യാത്രക്കാരിയായ അഭിഭാഷകയ്ക്ക് കഴുത്തിൽ മുറിവേറ്റത്. തൃശൂർ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ അഡ്വ. കുക്കു ദേവകി(48)യുടെ കഴുത്തിലാണ് ചരട് വരഞ്ഞ് മുറിവേറ്റത്. തിങ്കളാഴ്ച രാവിലെ ചുങ്കം സ്റ്റോപ്പിന് തൊട്ടുമുൻപായി ഡിവൈഡറിന് മുകളിലൂടെ കെട്ടിയിരുന്ന തോരണം കാറ്റിൽ പാറിവീണാണ് ചരട് കഴുത്തിൽ കുരുങ്ങിയത്. അയ്യന്തോൾ ഭാഗത്തുനിന്ന് ചുങ്കത്തിന് സമീപമുള്ള വക്കീലോഫീസിലേക്ക് പോവുകയായിരുന്നു ഇവർ. വലതുവശത്തേക്ക് തിരിയാനായി സിഗ്നൽ കൊടുത്ത് വരുമ്പോഴാണ് പെട്ടെന്ന് തോരണം കഴുത്തിൽ കുടുങ്ങിയത്. വേഗം കുറവായിരുന്നതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അഡ്വ.കുക്കു ദേവകി പറഞ്ഞു.
Story Highlights: injured passenger thoranam Corporation Secretary in High Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here