Advertisement

നാഗ്പൂരിൽവെച്ച് മരിച്ച പോളോ താരം നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

December 23, 2022
2 minutes Read

നാഗ്പൂരിൽവെച്ച് മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം.ആരിഫ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു ( Nitha Fatima Postmortem today ).

നാഗ്പൂരിലെ മെഡിക്കൽ കോളജിലാണ് നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം. ഇതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് തന്നെ വീട്ടിലെത്തിക്കാനാണ് ശ്രമം.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

കുട്ടിയുടെ പിതാവ് ഉൾപ്പടെ നാഗ്പൂരിലുണ്ട്. സംഭവത്തിൽ ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ വീഴ്ച്ച ചൂണ്ടികാണിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു.

കേരള ടീമിന് താമസവും, ഭക്ഷണവും ഒരുക്കാൻ മടികാണിച്ച ദേശീയ ഫെഡറേഷനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

Story Highlights: Postmortem of polo player Nitha Fatima will be held today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top