ലോകകപ്പ്: ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍

ഈ ലോകകപ്പ് കാലത്ത് ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍. നവംബർ 18 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് കാലയളവിലാണ് ഇത്. 1.84 കോടിയിലേറെ ആരാധകര്‍ യാത്രക്കായി ദോഹ മെട്രോ ഉപയോഗിച്ചു.
എട്ട് സ്റ്റേഡിയങ്ങളിലേക്കും അല്‍ബിദയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ അടക്കമുള്ള കേന്ദ്രങ്ങളിലേക്കും സഞ്ചാരത്തിന് ജനങ്ങള്‍ ആശ്രയിച്ചത് പൊതുഗതാഗതത്തെയാണ്. നവംബര്‍ ഒന്നുമുതല്‍ ലോകകപ്പ് കഴിയും വരെ മെട്രോ പ്രതിദിനം 21 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്.
Read Also: ലോകകപ്പ് സംഘാടനത്തിലെ വിജയം: ഖത്തറിന് അനുമോദന സന്ദേശവുമായി സൗദി
ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ദോഹ മെേട്രാ വഴി 18.416 ദശലക്ഷം യാത്രക്കാരാണ് ലക്ഷ്യത്തിലെത്തിയത്. ലുസൈല്‍ ട്രാമില്‍ എട്ട് ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു. ഫിഫ ലോകകപ്പ് ആരംഭിച്ചത് മുതൽ ടൂർണമെന്റ് അവസാനിക്കുന്നത് വരെ പൊതു ഗതാഗത മേഖല അതിന്റെ മുഴുവൻ സേവനങ്ങളിലും ശ്രദ്ധേയമായ റെക്കോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
Story Highlights: Public transit transports 26.8 million fans during World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here