യുഎഇയിൽ റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞതായി പഠനം

യുഎഇയില്‍ റോഡപകടമരണങ്ങള്‍ കുറഞ്ഞതായി പഠനം. സർക്കാർ നടപ്പിലാക്കിയ ട്രാഫിക് നിയന്ത്രണ നടപടികളും ഗതാഗത ബോധവൽക്കരണങ്ങളും അപകടവും മരണനിരക്കും കുറയാൻ ഇടയാക്കിയെന്ന് ഗതാഗത വിഭാഗം അറിയിച്ചു. 10 വർഷത്തിനിടെ റോഡ് അപകടങ്ങൾ മൂന്നിലൊന്നായി കുറഞ്ഞു എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചു. സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ വിജയമാണ് പഠനം സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്‍റെ പ്രസിദ്ധീകരണമായ ‘ഇൻജുറി പ്രിവൻഷ’ന്‍റെ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎഇ സർക്കാർ നടപ്പിലാക്കിയ ‘വിഷൻ 2021’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് സുരക്ഷാ ക്യാമ്പയിനും പ്രവർത്തനങ്ങളും നടപ്പിലാക്കിയത്.
2007ലും 2017ലും റോഡ് സുരക്ഷാ നിയമങ്ങൾ യുഎഇയിൽ കർശനമാക്കിയിരുന്നു. അമിതവേഗം വാഹനം, ഓടിക്കുന്നതിനിടയുള്ള മൊബൈൽ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ, പെട്ടെന്നുള്ള ലൈൻ മാറ്റം, റെഡ് സിഗ്നൽ മറികടക്കുക എന്നിവയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
Story Highlights: Road accident deaths have dropped sharply in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here