തൊഴിലുടമയ്ക്ക് കീഴിലല്ലാതെ ജോലി ചെയ്താൽ ശക്തമായ നടപടി; മുന്നറിയിപ്പുമായി സൗദി

സൗദിയിൽ തൊഴിലുടമയ്ക്ക് കീഴിലല്ലാതെ ജോലി ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ വിദേശ തൊഴിലാളികളെ അനുവദിക്കുന്ന സ്പോൺസർമാർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
വിദേശ തൊഴിലാളികൾ സ്പോൺസർക്ക് കീഴിൽ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാനോ സ്വന്തമായി ജോലി ചെയ്യാനോ വിദേശ തൊഴിലാളികളെ അനുവദിച്ചാൽ സ്പോൺസർക്കെതിരെ നടപടി സ്വീകരിക്കും. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറുമാസം വരെ തടവുമാണ് ഇതിന് ലഭിക്കുന്ന ശിക്ഷ.
കൂടാതെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വന്തം സ്പോൺസർക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കെതിരെയും നടപടി സ്വീകരിക്കും. പിഴയും തടവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷയാണ് ഇവർക്ക് നേരിടേണ്ടി വരിക. താമസ തൊഴിൽ നിയമന ലംഘനമോ അതിർത്തി സുരക്ഷാ നിയമന ലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Story Highlights: Saudi Arabia with warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here