കാല്‍നട യാത്രക്കാരനെ വാഹനമിടിപ്പിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

സൗദിയില്‍ കാല്‍നട യാത്രക്കാരനെ വാഹനമിടിപ്പിച്ച ശേഷം കവര്‍ച്ച. സംഭവത്തില്‍ രണ്ട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.(car accident pedestrian and robbed him)
സൗദിയിലെ ഹതീഫിലാണ് കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട് കവര്‍ച്ച നടത്തിയത്. രണ്ടംഗ സംഘം സഞ്ചരിച്ച കാര്‍ വിജനമായ റോഡിലൂടെ നടക്കുകയായിരുന്ന ആളെ മനപൂര്‍വ്വം ഇടിച്ചിടുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കാറില്‍ നിന്നിറങ്ങി വീണു കിടക്കുന്ന ആളുടെ പോക്കറ്റില്‍ നിന്ന് പണവും പേഴ്,സും കൈക്കലാക്കി. തുടര്‍ന്ന് കാറില്‍ കയറി രക്ഷപെട്ടു.
Read Also: അബുദബിയില്‍ ഫ്‌ളാറ്റുകളില്‍ ഒരുമിച്ച് താമസിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം; മുന്നറിയിപ്പുമായി അധികൃതര്‍
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചു. പൊലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി. സ്വദേശികളായ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. കാറിടിച്ച് പരുക്കേറ്റയാള്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
Story Highlights: car accident pedestrian and robbed him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here