ഇ.പി ജയരാജനെതിരായ ആരോപണം; വാർത്ത തള്ളി പി.ജയരാജൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായി അന്വേഷണം ആവശ്യപ്പെട്ടുവെന്ന വാർത്ത തള്ളി പി.ജയരാജൻ. വാർത്ത വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി.ജയരാജൻ ആരോപിച്ചു. ( p jayarajan dismiss allegation about ep jayarajan )
‘ഇ.പി ജയരാജൻ സമ്മുന്നതനായ നേതാവാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്ത് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ല. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കാനും ഈ പാർട്ടിയുടെ ആത്മശുദ്ധി നിലനിർത്ത തക്ക നിലയിലുള്ള പ്രവണതകൾക്ക് വേണ്ടിയുള്ള നല്ല നടപടികൾക്കായുള്ള തെറ്റ് തിരുത്തൽ രേഖയാണ് അവതരിപ്പിച്ചത്’- ഇ.പി ജയരാജൻ പറഞ്ഞു. എന്നാൽ വാർത്ത വ്യാജമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പി.ജയരാജൻ നൽകിയില്ല.
ഇ.പി ജയരാജൻ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചുവെന്നാ.ിരുന്നു വാർത്ത. കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ടിനു പിന്നിൽ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജൻ ഉന്നയിച്ചതെന്നും പുറത്ത് വന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.
Story Highlights: p jayarajan dismiss allegation about ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here