Advertisement

ആർസിബി ചാക്കിട്ടുപിടിച്ച അവിനാഷ് സിംഗ് ആര്?; ഐപിഎലിൽ ഞെട്ടിക്കുമെന്ന് പ്രവചനം

December 24, 2022
Google News 8 minutes Read

കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎൽ മിനി ലേലത്തിലെ സർപ്രൈസ് പേരുകളിലൊന്നായിരുന്നു അവിനാഷ് സിംഗ്. അതുവരെ ആരും കേട്ടിട്ടില്ലാത്ത അവിനാഷിനെ 60 ലക്ഷം രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ലേലം കൊണ്ടത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തുണ്ടായിരുന്നു.

ജമ്മു കശ്‌മീർ സ്വദേശിയാണ് അവിനാഷ് സിംഗ്. ഇതുവരെ ഒരു പ്രൊഫഷണൽ ക്രിക്കറ്റും കളിച്ചിട്ടില്ലാത്ത അവിനാഷ് ടെന്നീസ് ബോൾ ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. ടെന്നിസ് ബോൾ ക്രിക്കറ്റിൽ തീ പാറുന്ന പന്തുകളാണ് അവിനാഷിൻ്റെ സ്പെഷ്യാലിറ്റി. അടുത്തിടെ ജമ്മുവിലെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നതോടെയാണ് അവിനാഷ് ഐപിഎൽ ടീമുകളുടെ റഡാറിൽ എത്തുന്നത്. ഈ വർഷാരംഭത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ജമ്മു കശ്‌മീരിൽ നടത്തിയ ട്രയൽസിൽ പങ്കെടുത്ത അവിനാഷ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. ലക്നൗ സൂപ്പർ ജയൻ്റ്സ് അടക്കം മറ്റ് ചില ടീമുകളുടെ ട്രയൽസിലും അവിനാഷ് എക്സ്പ്രസ് വേഗത്തിൽ പന്തെറിഞ്ഞു. ഉമ്രാൻ മാലിക്കിനെപ്പോലെ മറ്റൊരു താരമെന്നാണ് ജമ്മു കശ്‌മീർ മാധ്യമപ്രവർത്തകൻ മൊഹ്സിൻ കമാൽ ട്വിറ്ററിൽ കുറിച്ചത്.

Story Highlights: rcb avinash singh ipl auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here