2023 മുതൽ നിക്ഷേപിക്കാം; അറിയേണ്ട 5 കാര്യങ്ങൾ; പുതുവർഷത്തിലെ പ്രതിജ്ഞ ഇതാകട്ടെ

നല്ലൊരു നാളേയ്ക്കായി ഇന്നേ തുടങ്ങണം. ചെറിയ നിക്ഷേപങ്ങൾ പോലും ഭാവിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. എത്രയും നേരത്തെ തുടങ്ങുന്നുവോ, അത്രയും റിട്ടേൺ നൽകുന്നതാണ് നിക്ഷേപങ്ങൾ. അതാണ് കോമ്പൗണ്ടിംഗിന്റെ ഗുണം. ( smart ways to plan your salary spending )
എന്നിൽ എവിടെ നിക്ഷേപിക്കണം ? എങ്ങനെ നിക്ഷേപിക്കണം ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
- അടിയന്തര ഫണ്ട്
ശമ്പളത്തിൽ നിന്ന് എത്ര രൂപ നിക്ഷേപിക്കണമെന്നാണ് എല്ലാവരുടേയും ആദ്യ ചോദ്യം. ഇതിന് 50-30-20 റൂൾ അനുസരിക്കാം. 50 ശതമാനം വാടക, ഇൻഷുറൻസ്, ബില്ല് പോലുള്ള ചെലവുകൾക്കും, 30 ശതമാനം നിങ്ങളുടെ ആവശ്യങ്ങൾക്കും 20 ശതമാനം നിക്ഷേപത്തിനുമാണ് മാറ്റി വയ്‌ക്കേണ്ടത്. ഇവിടെ ചില ആവശ്യങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്ന് ഒരു അഞ്ച് ശതമാനം മാറ്റി വച്ച് അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ടിനായി ഉപയോഗിക്കാം.
ഉദാഹരണത്തിന് പെട്ടെന്ന് ഉണ്ടാകുന്ന ഒരു ഹോസ്പിറ്റൽ ആവശ്യം ( ഇൻഷുറൻസ് റീ-ഇംപേഴ്‌സാണ് ചെയ്യുന്നതെങ്കിൽ പണം കൂടിയേ തീരു), കുടുംബത്തിലുണ്ടാകുന്ന ആവശ്യം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം.
നിങ്ങളുടെ ആറ് മാസത്തെ ശമ്പളമാണ് അടിയന്തര ഫണ്ടിൽ ഉണ്ടാകേണ്ടത്. ഈ ലക്ഷ്യത്തിലേക്കാണ് എത്തേണ്ടത്.
- എവിടെ നിക്ഷേപിക്കണം ?
എവിടെ നിക്ഷേപിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരം നിരവധിയാണ്. നിങ്ങളുടെ ആവശ്യത്തിനും സൗകര്യത്തിനും താത്പര്യത്തിനുമനുസരിച്ചാണ് നിക്ഷേപിക്കേണ്ടത്. പക്ഷെ നിർബന്ധമായും മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
Read Also: സേവിംഗ് അക്കൗണ്ടിൽ എത്ര രൂപ വരെ സൂക്ഷിക്കാം ? നികുതി നൽകണോ ?
മ്യൂച്വൽ ഫണ്ടിൽ എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി മാസാമാസം ചെറിയ തുകകൾ നിക്ഷേപിച്ച് വലിയ റിട്ടേൺ നേടിയെടുക്കാം. ഉദാഹരണത്തിന് 10,000 രൂപ 33% പലിശ ലഭിക്കുന്ന മൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ മൂന്ന് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുക ആറ് ലക്ഷത്തോളം രൂപയാണ്.
മ്യൂച്വൽ ഫണ്ട് ആരംഭിക്കാനായി അംഗീകൃത സ്ഥാപനങ്ങളെയോ, അംഗീകൃത ആപ്പുകളെയോ മാത്രം ആശ്രയിക്കുക.
- നികുതി ലാഭിക്കണം
നിക്ഷേപിച്ചുകൊണ്ട് തന്നെ നികുതി ലാഭിക്കാൻ പറ്റിയ പല പദ്ധതികളുമുണ്ട്. അതിലൊന്ന് പിപിഎഫ് പദ്ധതിയാണ്. ബാങ്കുകളിലൂടെയോ പോസ്റ്റ് ഓഫിസിലൂടെയോ പിപിഎഫ് പദ്ധതിയിൽ ചേരാം. ഇതിലൂടെ പ്രതിമാസം ചെറിയ തുക അടച്ച് 15 വർഷം കഴിയുമ്പോൾ വലിയ തുക തിരികെ നേടാനും സാധിക്കും, ആദായ വകുപ്പിന്റെ 80സി പ്രകാരം നികുതിയിളവും ലഭിക്കും.
മ്യൂച്വൽ ഫണ്ടിലെ ഇഎൽഎസ്എസ് ഫണ്ടിലൂടെയും നികുതി ഇളവ് ലഭിക്കും.
Read Also: സ്വർണം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭം ഗോൾഡ് ബോണ്ട്; ലാഭം എത്ര ? എങ്ങനെ വാങ്ങാം ?
- ലക്ഷ്യം
ഒരു ലക്ഷത്തിന് വേണ്ടി നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ മാത്രമേ പണം നിക്ഷേപിക്കാനുള്ള ഊർജവും ആവേശവും ഉണ്ടാവുകയുള്ളു. വീട്, കാറ് എന്നീ ആവശ്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള തുക അനുസരിച്ച് പ്രതിമാസം അടയ്‌ക്കേണ്ട തുക കൂട്ടുകയോ, അടയ്‌ക്കേണ്ട കാലാവധി കൂട്ടുകയോ ചെയ്യാം.
- ഇൻഷുറൻസ്
ാെരു ഹോസ്പിറ്റൽ ബിൽ മതി നമ്മുടെ സാമ്പത്തിക ഭദ്രത തകിടം മറിയാൻ. അതുകൊണ്ട് തന്നെ ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് പോലുള്ള പരിരക്ഷ നൽകുന്ന പദ്ധതികളോട് നോ പറയരുത്. നിങ്ങളുടെ ബജറ്റിനും ആവശ്യത്തിനുമനുസരിച്ചുള്ള വിവിധ പ്ലാനുകൾ ഇന്ന് ലഭ്യമാണ്.
Story Highlights: smart ways to plan your salary spending
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here