സേവിംഗ് അക്കൗണ്ടിൽ എത്ര രൂപ വരെ സൂക്ഷിക്കാം ? നികുതി നൽകണോ ?

കൈയിലുള്ള തുക സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഇടമാണ് സേവിംഗ്‌സ് അക്കൗണ്ടുകൾ. ഒരാൾക്ക് തന്നെ ഒന്നിൽ കൂടുതൽ സേവിംഗ്‌സ് അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. സാലറി അക്കൗണ്ട് അല്ലാത്ത സോവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് കരുതണം. എന്നാൽ ഉയർന്ന പരിധിയുണ്ടോ ? സേവിംഗ്‌സിലെ പണത്തിന് നികുതി നൽകണോ ? ( do you need to pay tax on savings account )
സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് ഉയർന്ന പരിധിയില്ല എന്നതാണ് ഉത്തരം. അക്കൗണ്ടിൽ നിശ്ചിത തുക സൂക്ഷിക്കുന്നത് സംബന്ധിച്ച് ആദായ നികുതി നിയമത്തിലെ ബാങ്കിംഗ് റഗുലേഷൻ നിയമത്തിൽ പ്രത്യേക പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. സേവിംഗ്‌സിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് എന്നാൽ നികുതി അടയ്ക്കണം.
സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിലേക്ക് ചേർക്കുകയും, ഇങ്ങനെ മൊത്തം വരുമാനത്തിന് അനുസൃതമായ ടാക്സ് ബ്രാക്കറ്റ് അനുസരിച്ച് നികുതി അടയ്ക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ വ്യക്തിഗത നികുതി ദായകർക്ക് സേവിംഗ്സ് അക്കൗണ്ടിലെ പലിശയ്ക്ക് ആദായ നികുതി നിയമത്തിൽ നിന്ന് ഇളവ് നേടാൻ സാധിക്കും.
Read Also: എഫ്ഡി നിരക്കുകൾ ഉയർത്തി എസ്ബിഐ; നിക്ഷേപിക്കൽ ഗുണകരമോ ?
സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ വരുമാനം 10,000 രൂപയിൽ താഴെ ആണെങ്കിൽ നികുതി അടയ്‌ക്കേണ്ട. ഇതിന് മുകളിലാണ് പലിശ വരുമാനമെങ്കിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടഎ പ്രകാരം ഇളവുകൾ ലഭിക്കും. എന്നാൽ ഈ ഇളവുകൾ ക്ലെയിം ചെയ്തതിന് ശേഷം മൊത്തം വരുമാനവും അടിസ്ഥാന പരിധി കവിയുന്നുവെങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം.
Story Highlights: do you need to pay tax on savings account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here