‘മെസിയുടെ വീട്ടിലേക്ക് അതിഥി പ്രവാഹം’; ക്രിസ്‌മസ് ആഘോഷം ‘റൊസാരിയോയിൽ’ കുടുംബത്തിനൊപ്പം

മെസിയുടെ ക്രിസ്‌മസ് ആഘോഷം കുടുംബത്തിനൊപ്പം റൊസാരിയോയിൽ. ലോകകപ്പ് വിജയത്തിന് ശേഷം മെസി ജന്മനാട്ടിൽ വിശ്രമത്തിലാണ്. റൊസാരിയോയിലെ മെസിയുടെ വീട്ടിലേക്ക് അതിഥികളുടെ പ്രവാഹവുവുമാണ്. ഉറുഗ്വേ താരം ലൂയി സുവാരസും സുഹൃത്തുക്കൾക്കും ഒപ്പമാണ് മെസി ക്രിസ്മസ് ആഘോഷിക്കുക. ലൂയി സുവാരസും കുടുംബവും ഇന്നലെ റോമാസാരിയോയിലെത്തി.(lionel messis christmas celebration with suarez)
നഗരത്തിലെ മേയർ ക്രിസ്മസ് ആഘോഷത്തിന് ക്ഷണിച്ചെങ്കിലും ആഘോഷം വീട്ടിലൊതുക്കാനാണ് മെസി ഇഷ്ടപ്പെടുന്നത്. റൊസാരിയോയിലെ വീട്ടിലെ ക്രിസ്‍മസ് ആഘോഷത്തിൽ അർജന്റീനയുടെ മുൻ താരം സെർജിയോ അഗുറോയും മുൻ സ്പാനിഷ് താരം ഇനിയസ്റ്റയും മുൻ ബ്രസീൽ താരം റൊണാൾഡിനോയും എത്തുമെന്നാണ് റോയിറ്റേഴ്‌സ് നൽകുന്ന റിപ്പോർട്ട്.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്തിയ മെസിയെ തോളിലേറ്റിയാണ് അഗുറോ തന്റെ സ്നേഹം പ്രകടിപ്പിച്ചത്. മെസിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി ഉറുഗ്വേ താരം ലൂയി സുവാരസും ഇന്നലെയെത്തി. കുടുംബാംഗങ്ങൾക്കൊപ്പം സ്വകാര്യ വിമാനത്തിലായിരുന്നു സുവാരസിന്റെ വരവ്. ബാഴ്‌സലോണയിൽ നിന്നുമാണ് മെസി- സുവാരസ് സൗഹൃദത്തിന്റെ തുടക്കം. 1986ന് ശേഷം ലോകകിരീടം നേടിയെത്തിയ മെസിക്കും കൂട്ടർക്കും ജന്മനാട് വൻ വരവേൽപ്പാണ് നൽകിയത്.
Story Highlights: lionel messis christmas celebration with suarez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here