ഭാര്യയെ വൈദ്യുതാഘാതമേൽപിച്ച് കൊന്ന് കിടപ്പുമുറിയിൽ കുഴിച്ചുമൂടി; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കുള്ളിൽ കുഴിച്ചുമൂടിയാൾ പിടിയിൽ. ഉത്തർപ്രദേശിലെ ലഖിംപൂരിലെ ഗോല ഗോകരൻ പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പിടിയിലാകാതിരിക്കാൻ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുറിക്കുള്ളിൽ രണ്ടു ദിവസം കഴിഞ്ഞ ശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്.
സംഭവത്തിൽ മുഹമ്മദ് വാഷി എന്നയാളാണ് പിടിയിലായത്. ഇയാളുടെ മാതാവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. രാത്രി ഇയാളും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ഭാര്യ ഉറങ്ങിയപ്പോൾ കൈകാലുകൾ ബന്ധിച്ച് വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു. ഇതേ മുറിയിൽ തറ കുഴിച്ചാണ് ഇയാൾ മൃതദേഹം മറവു ചെയ്തത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.
Read Also: ‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
Story Highlights: Man electrocutes wife to death, buries body in room in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here