‘കുട്ടികൾ രാമനോ കൃഷ്ണനോ ആകാം, സാന്താക്ലോസാകരുത്’; സ്‌കൂളുകൾക്ക് നിർദേശം നൽകി വിഎച്ച്പി

മധ്യപ്രദേശിലെ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് സാന്താക്ലോസിന്റെ വേഷം ധരിക്കാൻ ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്. നഗരത്തിലെ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ഇത് സംബന്ധിച്ച് സംഘടന കത്ത് നൽകി. ഇന്ത്യ വിശുദ്ധരുടെ നാടാണ്, സാന്താക്ലോസിന്റേതല്ലെന്നും ഇത്തരം സ്‌കൂളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് കത്തിൽ പറയുന്നു.(vhp against christmas celebration in schools)
ഹിന്ദു മതത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്ന വിദ്യാർത്ഥികളോട് ക്രിസ്മസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും നിർബന്ധിക്കുന്നതായി സംഘടന ആരോപിക്കുന്നു. ഇത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും കുട്ടികളിൽ ക്രിസ്തുമതം അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും വിഎച്ച്പി പറയുന്നു.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
സാന്താക്ലോസിൻ്റെ വസ്ത്രങ്ങളോ ട്രീകളോ വാങ്ങി നൽകുമ്പോൾ രക്ഷിതാക്കൾക്ക് സാമ്പത്തികമായും നഷ്ടമുണ്ട്. ഹിന്ദു കുട്ടികളെ സാന്താക്ലോസാക്കാനും ക്രിസ്തുമതത്തിൽ വിശ്വാസമുണ്ടാക്കാനുമായി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ടോ? ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇത്.
ഹിന്ദു കുട്ടികൾ രാമൻ, കൃഷ്ണൻ, ബുദ്ധൻ, മഹാവീർ, ഗുരു ഗോവിന്ദ് സിംഗ് എന്നിവരായി മാറണം. ഇവരെല്ലാം വിപ്ലവകാരികളും മഹാന്മാരുമാണ്. പക്ഷേ അവർ സാന്താക്ലോസാകരുത് എന്നാണ് കത്തിൻ്റെ ഉളളടക്കം. ഇന്ത്യ വിശുദ്ധരുടെ നാടാണ്, സാന്താക്ലോസിന്റേതല്ലെന്നും വിഎച്ച്പി കത്തിൽ കൂട്ടിച്ചേർത്തു. ഇത്തരം സ്‌കൂളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
Story Highlights: vhp against christmas celebration in schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here