സൗദി ജുബൈലിൽ അന്തരിച്ച വ്യവസായി അബ്ദുൽ ലത്തീഫിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

സൗദി അറേബ്യയിലെ ജുബൈലിൽ ശനിയാഴ്ച രാത്രി അന്തരിച്ച വ്യവസായി പാലക്കാട് പള്ളിപ്പുറം പിരായിരി അഞ്ജലി ഗാർഡൻസിൽ അബ്ദുൽ ലത്തീഫി (57) ന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും. നാളെ രാവിലെ കരിപ്പൂരിലെത്തുന്ന മൃതദേഹം പാലക്കാട് അഞ്ജലി ഗാർഡൻസിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണി മുതൽ1 മണി വരെ പാലക്കാട് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് പാലക്കാട് മേപ്പറമ്പ് ജൂമാ മസ്ജിദിൽ നമസ്കാരത്തിന് ശേഷം ഖബറടക്കുമെന്ന് സഹോദരൻ യൂസുഫ് റഷീദ് അറിയിച്ചു.
ഇരുപത് വർഷമായി ജുബൈലിലായിരുന്ന ലത്തീഫ് റംസ് അൽ അവ്വൽ യുനൈറ്റഡ് കോൺട്രാക്ടിംഗ് എംഡിയായിരുന്നു. മാതാവ്: ആസ്യ. ഭാര്യ: പാലക്കാട് മങ്കര കെവിഎം മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ജുബൈൽ), ജസ്ന (ദുബായ്), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബായ്), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), റഷീദ്, ഷാഹിന, സീനത്ത്. ഇന്റർനാഷനൽ ട്രേഡ് ലിങ്ക്സ് (ഐടിഎൽ) എംഡി അബൂബക്കർ, ഐടിഎൽ വേൾഡ് എംഡി ബഷീർ അഹമ്മദ്, ഇറാം മോട്ടോർസ് എംഡി കബീർ അഹമ്മദ്, പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇറാം – ഐടിഎൽ കമ്പനി സിഎംഡിയുമായ ഡോ.സിദ്ദീഖ് അഹമ്മദ് തുടങ്ങിയവരുടെ സഹോദരീ ഭർത്താവാണ് പരേതൻ.
Story Highlights: Abdul Latif’s body will be brought home today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here