Advertisement

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ബഹ്‌റൈൻ പ്രവാസികള്‍ ക്രിസ്മസിനെ വരവേറ്റു

December 26, 2022
2 minutes Read
bahrain xmas celebration

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ബഹ്‌റൈൻ പ്രവാസികള്‍ ക്രിസ്മസിനെ വരവേറ്റു. വിവിധ ആരാധനാലയങ്ങളിൽ പാതിരാ കുര്‍ബാനകള്‍ അടക്കം നടന്നു ( bahrain xmas celebration ).

ദൈവ പുത്രന്‍ മനുഷ്യനായി പിറന്ന ദിനം അനുസ്മരിച്ച് വിവിധ ക്രിസ്ത്യന്‍ സഭകളുടെ നേതൃത്വത്തിൽ ‍ഒരുക്കിയ പാതിരാ കുര്‍ബാനകളിലും പ്രാത്ഥനകളിലും പങ്കെടുത്ത് ഭക്തി ആദര പൂർവം ഏറെ സന്തോഷത്തിലാണ് ബഹ്‌റൈനിലെ പ്രവാസികളായ ക്രിസ്തുമത വിശ്വാസികൾ തിരുപ്പിറവി ആഘോഷമാക്കിയത്. ബഹ്‌റൈനിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ നടന്ന കരോളിലും പാതിരാ കുര്‍ബാനയിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. മിക്ക പള്ളികളിലും പാതിരാ കുര്‍ബാനകള്‍ക്ക് വലിയ തിരക്കും അനുഭവപ്പെട്ടു. വിവിധ രാജ്യക്കാര്‍ക്കായി വിവിധ ഭാഷകളില്‍ പ്രാര്‍ഥനകളും നടന്നു.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

ജിസിസിയിലെ ഏറ്റവും വലിയ കത്തിഡ്രല്ലായ ഔർലേഡിഓഫ് അറേബ്യ ‘മനാമ സോകട്ട്ഹാർട്ട് ചർച്ച് എന്നിവിsങ്ങളിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് റവ.ഫാദർ സജി തോമസ്, റവ.ഫാദർ ഫ്രാൻസിന് ജോസഫ് എന്നിവരും ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ചർച്ചിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് ഇടവക പാത്രിയാർക്കൽ വികാർ മാത്യുസ് മോർ തേവോ-ദോസിയോസ് മെത്രാപ്പോലീത്തയും നേതൃത്വം നൽകി.

ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ മലങ്കര ഓർത്തഡോക്സ്‌ സഭ കൽക്കട്ട ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദർ പോൾ മാത്യൂ, സഹ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടന്നു.

കൂടാതെ മലങ്കര കത്തോലിക്കാ സഭ, ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ്, ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ ദേവാലയ൦, ബഹ്‌റൈന്‍ സെന്റ് ഗ്രീഗോറിയോസ് ക്നാനായ ദേവാലയ൦, സിഎസ്ഐ മലയാളി പാരീഷ്, ബഹ്‌റൈനിലെ മലയാളി എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മ കേരളാ ക്രിസ്ത്യൻ‍ എക്യൂമിനിക്കൽ കൗണ്‍സിൽ തുടങ്ങിയ വിവിധ ഇടങ്ങളിളിലും തിരുപ്പിറവി ആഘോഷിച്ചു.

Story Highlights: bahrain xmas celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top