90-കളിൽ ഒരു എതിരാളി വന്നു, ആ എതിരാളിയുമായുള്ള മത്സരമാണ് വിജയത്തിലേക്ക് നയിച്ചത്: നടൻ വിജയ്

സിനിമാജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്ന് തമിഴ് സൂപ്പർ താരം വിജയ്. ആ എതിരാളിയുമായുള്ള മത്സരമാണ് തന്നെ വളർത്തിയതെന്നും അയാളുടെ പേരാണ് ജോസഫ് വിജയ് എന്നും താരം പറഞ്ഞു.(Be Your Own Competitor, Says Vijay)
ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിലാണ് താരം സംസാരിച്ചത്.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
വിജയം വരുമ്പോഴും പ്രശ്നങ്ങൾ വരുമ്പോഴും പ്രശ്നങ്ങൾ വരുമ്പോഴും ചിരിയോടെ നേരിടുന്നു. ആവശ്യമുള്ള വിമർശനവും ആവശ്യമില്ലാത്ത എതിർപ്പും നമ്മളെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1990-കളിൽ എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം എതിരാളിയായിരുന്നു, പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിന്റെ വിജയങ്ങളേ ഞാൻ ഭയന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. അയാളുടെ പേര് ജോസഫ് വിജയ് എന്നും താരം കൂട്ടിച്ചെർത്തു.
Story Highlights: Be Your Own Competitor, Says Vijay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here