യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിൽ മലയാളികളടക്കമുളള വിശ്വാസികൾ പങ്കെടുത്തു ( christmas celebration in uae ).
പ്രവാസലോകത്തും ക്രിസ്മസ് ആഘോഷങ്ങൾ ശ്രദ്ധേയമായി. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമെത്തിയ ക്രിസ്മസ് ആവേശത്തോടെയാണ് പ്രവാസികളുൾപ്പെടെയുളളവർ സ്വീകരിച്ചത്. ഇന്നലെ ഉച്ചക്കും വൈകിട്ടും രാത്രിയും യുഎഇയിലെ വിവിധ പള്ളികളിൽ ക്രിസ്മസ് ശുശ്രൂഷകൾ നടന്നു. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ബ്ഹ്മവാർ ഭദ്രാസന മെത്രാപോലീത്ത യാക്കോബ് മാർ ഏലിയാസ് നേതൃത്വം നൽകി. പുതിയ കാലത്ത് ക്രിസ്മസിന്റെ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കോഴിക്കോട് ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു
വൈകിട്ട് നടന്ന തീജ്വാല ശുശ്രൂഷയിലും പാതിരാക്കുർബാനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ദിവന്നാസിയോസ് നേതൃത്വം നൽകി. ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നടന്ന പ്രത്യേക ക്രിസ്മസ് ശുശ്രൂഷകൾക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് ഇടവക വികാരി ഫിലിപ്പ് എം.സാമുവേൽ സഹവികാരി ജിജോ തോമസ് എന്നിവർ നേതൃത്വം നൽകി. വിനോദ സഞ്ചാര സീസണ്‍ സജീവമായതിനാൽ ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവ് സിറ്റി തുടങ്ങി പ്രധാനകേന്ദ്രങ്ങളിലൊക്കെ ക്രിസ്മസിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
Story Highlights: christmas celebration in uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here