Advertisement

രഹസ്യമായി ക്രിസ്മസ് ആഘോഷിച്ച കാലം കഴിഞ്ഞു; മത സഹിഷ്ണുതയുടെ അടയാളപ്പെടുത്തലായി സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍

December 26, 2022
Google News 6 minutes Read
Expats celebrate Christmas: Big change in Saudi Arabia

സൗദി അറേബ്യയിലെ സാമൂഹിക, സാംസ്‌കാരിക പരിഷ്‌കരണങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളിലും ദൃശ്യമായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. രഹസ്യമായി ക്രിസ്മസ് ആഘോഷിച്ച കാലം കഴിഞ്ഞു. മത സഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ് രാജ്യത്തെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാധ്യമായി ഇം​ഗ്ലീഷ് ദിനപത്രം അറബ് ന്യൂസ് പ്രത്യേക ക്രിസ്മസ് പതിപ്പും പ്രസിദ്ധീകരിച്ചു ( Expats celebrate Christmas: Big change in Saudi Arabia ).

സൗദി അറേബ്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പൊതുയിടങ്ങളില്‍ ദൃശ്യമായിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലുളളവര്‍ താമസിക്കുന്ന കോമ്പൗണ്ടുകളിലും അടച്ചിട്ട ഫ്‌ളാറ്റുകളിലും മാത്രമായിരുന്നു ആഘോഷം. ക്രിസ്മസ് ട്രീ ഉള്‍പ്പെടെ അലങ്കാര വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കും നിലനിന്നിരുന്നു. എന്നാല്‍ മതസഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചതോടെ ക്രിസ്മസിനെയും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. ക്രിസ്മസ് ആശംസകള്‍ രേഖപ്പെടുത്തിയ അലങ്കാരങ്ങളും കേക്ക് ഉള്‍പ്പെടെ വിവിധയിനം മധുരപലഹാരങ്ങളും വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Read Also: കോഴിക്കോട് ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

സൗദിയിലെ ഇം​ഗ്ലീഷ് ദിനപത്രം അറബ് ന്യൂസ് ഏറെ പ്രാധാന്യത്തോടെയാണ് സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വായനക്കാരുമായി പങ്കുവെച്ചത്. 47 വര്‍ഷത്തെ പത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ക്രിസ്മസ് സ്‌പെഷ്യല്‍ എഡിഷനും പ്രസിദ്ധീകരിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് സീസണ്‍ പോലെ ഇതിന് മുമ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അറബ് ന്യൂസ് വിലയിരുത്തുന്നു.

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് എഡിറ്റര്‍ ഇന്‍ ചീഫ് ഫൈസല്‍ ജെ അബ്ബാസിന്റെ ലേഖനവും ഒന്നാം പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി വിശാല കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ ഉത്സവകാലം കൂടുതല്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുകയാണ് ക്രിസ്മസ് കാലം.

Story Highlights: Expats celebrate Christmas: Big change in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here