പ്രതിമാസം ശമ്പളം 2,29,018 രൂപ; എമിറേറ്റ്സ് എയർലൈൻസിൽ അവസരം

എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിംഗ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ മാനേജർ, സീനിയർ സേൽസ് എക്സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സോഫ്റ്റ്വെയർ എഞ്ചിനിയർ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ( job opening in emirates airlines )
എമിറേറ്റ്സിൽ കാബിൻ ക്രൂവായി പ്രവർത്തിക്കാൻ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല.
10,170 ദിർഹം, കൃത്യമായി പറഞ്ഞാൽ 2,29,018 രൂപയാണ് പ്രതിമാസ ശമ്പളം. നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണത്തിനുള്ള പണം കമ്പനി നൽകും. ഒപ്പം ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യവും നൽകും. ഒരു വർഷം 30 ദിവസം ലീനും ലഭിക്കും.
മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കും. എമിറേറ്റ്സിന്റെ കരിയേഴ്സ് വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Story Highlights: job opening in emirates airlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here