Advertisement

തീവ്രപരിചരണ വിഭാഗത്തിൽ സുമനസുകളുടെ സഹായം കാത്ത് ഒരു യുവാവ്; വേണം നമ്മുടെ കൈത്താങ്ങ്

December 26, 2022
3 minutes Read
man seeks help for liver transplant

ലിവർ സീറോസിസ് മൂലം ദുരിതമനുഭവിക്കുന്ന വിനോദ് എന്ന ചെട്ടിക്കുളങ്ങര സ്വദേശി സുമനസുകളുടെ സഹായം തേടുന്നു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വിനോദിന്റെ (42) ജീവൻ രക്ഷിക്കാൻ നാം കൈകോർത്തേ മതിയാകൂ.. ( man seeks help for liver transplant )

ചെറുപ്പം മുതൽ കരളിന് പ്രശ്‌നമുള്ള വ്യക്തിയാണ് ഇരേഴ വടക്ക്, കടുവിരേത് വിനോദ്. വിനോദ് വളർന്നതോടെ കരളിലെ ആരോഗ്യ പ്രശ്‌നവും ഗുരുതരമായി. രോഗത്തിനിടയിലും അമ്മ മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് താനെന്ന ചിന്ത വിനോദിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീടിന് സമീപത്ത് ഒരു പലചരക്ക് കട നടത്തി ജീവിക്കുകയായിരുന്നു ഈ അമ്മയും മകനും.

കട തുങ്ങി ഏതാനും മാസം പിന്നിട്ടപ്പോഴേക്കും രോഗം ഗുരുതരമായി. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് ഡിസ്ചാർജായി വന്നു. ആശ്വാസത്തിന്റെ നാളുകൾക്ക് അൽപായുസായിരുന്നു. വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് ശ്രീകണ്ഠാപുരം ആശുപത്രിയിലെത്തിച്ചു. നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് വിനോദിനെ. അമ്മയുടെ വിധവാ പെൻഷൻ മാത്രമാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏക വരുമാനം.

ഒരു ഡോണറിന് വേണ്ടിയുള്ള തെരച്ചിലിലാണ് നിലവിൽ ഈ കുടുംബം. ഒപ്പം ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്ക് വേണ്ടിയുമുള്ള പണത്തിനായും സുമനുസകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

Vijayamma K
Acc No : 67057704209
State Bank of India
Chettikulangara
IFSC : SBIN0070934

Story Highlights: man seeks help for liver transplant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top