ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്

2024ലെ ലോകസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായ് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തിലേക്ക് എസ്.പി യ്ക്കും ബി.എസ്.പിയ്ക്കും ക്ഷണമുണ്ട്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി, ആര്.എല്‍.ഡി. നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരെയാണ് കോണ്‍ഗ്രസ് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.(Congress efforts to retain leadership of opposition parties)
പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെയെല്ലാം ഭാരത് ജോഡോ യാത്രയിലൂടെ ഒരുമിപ്പിയ്ക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിനാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുക. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ യാത്രയ്ക്ക് നിലവില്‍ വിശ്രമമാണ്. ഗാസിയാബാദിലെ ലോനിയില് വെച്ച് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്ന യാത്ര ബാഗ് ബത്ത്, ഷാംലി വഴി ഹരിയാണയിലേക്ക് പോകും.
Read Also: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര; പങ്കെടുക്കാത്തവർക്ക് കർശന താക്കീതുമായി വി ഡി സതീശൻ
അതിനിടെ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പിഡിപി അധ്യക്ഷയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി. മഹാത്മാഗാന്ധി സാഹോദര്യത്തിന് വേണ്ടിയാണ് തന്റെ ജീവന് നല്‍കിയതെന്നും രാഹുല്‍ അത് മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കവെ മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി മതേതരത്വത്തിന്റെ അടിത്തറ തകര്‍ന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
Story Highlights: Congress efforts to retain leadership of opposition parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here