Advertisement

ബഹ്‌റൈനിലെ ആദ്യ യു ടേണ്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു

December 27, 2022
1 minute Read
First u turn flyover bahrain

ബഹ്‌റൈനിലെ ആദ്യ യു ടേണ്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു. സൗദി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ പിന്തുണയോടെയാണ് ഫ്‌ളൈ ഓവര്‍ നിര്‍മിച്ചത്. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസന്‍ അല്‍ ഹവാജ് ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്തു.

അല്‍ ഫത്തേഹ് ഹൈവേയില്‍ നിന്ന് മിന സല്‍മാനിലേക്കും ശൈഖ് ദുവായിജ് ഹൈവേയിലേക്കും ഗതാഗതം സാധ്യമാക്കുന്നതാണ് മേല്‍പ്പാലം. അല്‍ ഫത്തേഹ് വികസന പദ്ധതിയുടെ ഭാഗമായാണ് യു ടേണ്‍ മേല്‍പ്പാലമെന്നും പദ്ധതിയുടെ 51 ശതമാനം പൂര്‍ത്തിയായെന്നും അല്‍ ഹവാജ് പറഞ്ഞു.

Read Also: യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

രാജ്യാന്തര നിലവാരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ തുരങ്ക ഗതാഗതം സാധ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി പൂര്‍ത്തിയായാല്‍, അല്‍ ഫാത്തിഹ് ഹൈവേയിലൂടെ പ്രതിദിനം കടന്നുപോകുന്ന വാഹനങ്ങള്‍ 87000ല്‍ നിന്ന് 140000 ആയി ഉയരും. അടുത്ത വര്‍ഷം ആദ്യം പൊതുഗതാഗത്തിനായി യു ടേണ്‍ ഫ്‌ളൈ ഓവര്‍ തുറന്നുകൊടുക്കും.

Story Highlights: First u turn flyover bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top