Advertisement

ധോണിയിൽ വീണ്ടും പി.ടി 7 ഇറങ്ങി !

December 27, 2022
1 minute Read
palakkad dhoni pt 7 elephant

പാലക്കാട് ധോണിയിൽ വീണ്ടും പി.ടി സെവൻ എന്ന കാട്ടാന ഇറങ്ങി. ലീഡ് കോളേജിന് പരിസരത്ത് ജനവാസമേഖലകളിലാണ് പി.ടി സെവൻ ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കാട്ടാനയെ തുരത്താനുളള ശ്രമങ്ങൾ ആരംഭിച്ചു.

പി.ടി സെവനെ മയക്ക് വെടിവച്ച് വീഴ്ത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഇതിനായുള്ള നടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. പി.ടി സവനെ വയനാട്ടിൽ നിന്നുള്ള ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചുവരികയായിരുന്നു.

രാത്രി 8 മണിയോടെ ജനവാസ മേഖലയിലെത്തുന്ന കാട്ടാന രാവിലെയോടെ മാത്രമേ കാട്ടിലേക്ക് തിരികെ പോവുകയുള്ളു.

Story Highlights: palakkad dhoni pt 7 elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top