പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്.
പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനൻ മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും മറ്റും മോഷണം നടത്തി സ്ത്രീകളുടെ വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുന്നതും പ്രതിയുടെ രീതിയാണ്.
കഴിഞ്ഞയാഴ്ട മണപ്പുളളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ മോഷ്ടാവ് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു പ്രതി. നേരത്തെ നിരവധി മോഷണക്കേസുകളിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Story Highlights: palakkad thief police held
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here