ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂറിന്റെ കലാപാഹ്വാന പ്രസംഗം തികച്ചും നിന്ദ്യവും അസ്വീകാര്യവുമാണ്; സീതാറാം യെച്ചൂരി

ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂറിന്റെ പ്രസംഗം തികച്ചും നിന്ദ്യവും അസ്വീകാര്യവുമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊലപാതകത്തിന് വേണ്ടിയുള്ള പ്രകോപനപരമായ ആഹ്വാനങ്ങൾ തികഞ്ഞ ധാർഷ്ട്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എംപിയാണ്.(sitharamyechuri against pragya singh thakur)
ജീവനും നിയമവാഴ്ചയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ ഇത്തരം കൊലവിളികൾ അനുവദിക്കരുത്. വിദ്വേഷം സംരക്ഷിക്കപ്പെടുകയും പൂർണ സ്വാതന്ത്ര്യത്തോടുകൂടി വ്യാപിക്കുകയും ചെയ്യുമ്പോൾ നിരപരാധികൾ ജയിലുകളിൽ നരകിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
ശത്രുക്കളുടെ തലയരിയാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി വയ്ക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുള്ളതിനാല്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചയുള്ളതായി സൂക്ഷിക്കാനാണ് ഹിന്ദുക്കളോട് പ്രഗ്യയുടെ ആഹ്വാനം.
തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ ശിവമോഗയിലെ തെക്കന്‍ സമ്മേളനത്തിലാണ് എംപിയുടെ കലാപാഹ്വാനം.മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരം നഷ്ടപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തി.
Story Highlights: sitharamyechuri against pragya singh thakur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here