Advertisement

സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണം; തിരുവനന്തപുരം ആർസിസിയിൽ ഇന്ന് പ്രതിഷേധ ധർണ്ണ

December 27, 2022
1 minute Read

തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച റേഡിയേഷൻ ടെക്നോളജിസ്റ്റ് ഉൾപ്പെടെ നാലു പേരെ ആർസിസി ഡയറക്ടർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ആർസിസി ഡയറക്ടർ പോലീസിൽ വ്യാജ പരാതി നൽകിയതെന്നാണ് അസോസിയേഷൻറെ ആരോപണം. ജീവനക്കാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരാനാണ് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ തീരുമാനം.

Story Highlights: thiruvananthapuram rcc protest today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top