Advertisement

ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

December 28, 2022
1 minute Read

ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകനാണ് ജോ മേഴ്‌സാ മാര്‍ലി. സ്വന്തം കാറില്‍ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. ആസ്ത്മ അറ്റാക്കാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.

1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്‌സ ജനിച്ചത്. ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയാണ് പിതാവ്. ബാല്യകാലം ജമൈക്കയിലാണ് ചെലവഴിച്ചതെങ്കിലും പിന്നീട് അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് കുടുംബ സമേതം താമസം മാറുകയായിരുന്നു.

മിയാമി കോളേജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്ന സമയത്താണ് ഇദ്ദേഹം സംഗീതത്തിന്റെ വഴി സ്വീകരിക്കുന്നതും സംഗീതത്തില്‍ സജീവമാകുന്നത്. ഹര്‍ട്ടിങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍.

Story Highlights: Bob Marley Grandson Jo Mersa Dies At 31

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top