Advertisement

ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയ സംഭവം: വീഴ്ച പറ്റിയെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി

December 28, 2022
3 minutes Read

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്ന് വിശദീകരിച്ച് ലോക്കല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. എന്നാല്‍ ആര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. (cpim local committee on akash thillankeri trophy row)

‘വാര്‍ഷികത്തോടനുബന്ധിച്ചും കേരളോത്സവത്തിന്റെ ഭാഗമായും സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഇതിനിടയില്‍ കളങ്കിതനായ ഒരു വ്യക്തികൂടി പങ്കാളിയായ ടീമിനും സമ്മാനം നല്‍കിയത് വായനശാല ഭാരവാഹികള്‍ക്ക് സംഭവിച്ച ജാഗ്രതക്കുറവാണ്. ഈ ചടങ്ങിന്റെ ഫോട്ടോ ഉപയോഗിച്ച് പാര്‍ട്ടി ശത്രുക്കളും കളങ്കിതരായിട്ടുള്ളവരും ചേര്‍ന്ന് നടത്തിയിട്ടുള്ള പ്രചാരവേല നീചമായ പ്രവൃത്തിയായി മാത്രമേ കാണാന്‍ കഴിയൂ. ഈ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തും’. പാര്‍ട്ടി തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എ ഷാജി പറഞ്ഞു.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

തില്ലങ്കേരി വഞ്ഞേരിയിലെ ഒരു വായനശാല വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ചാണ് ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയത്. സമൂഹത്തിന് ചേരാത്ത തെറ്റായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ഒരിക്കല്‍പോലും അംഗീകരിക്കുന്ന സംഘടനകളല്ല സിപിഐഎമ്മും ഡിവൈഎഫ്ഐയും എന്നും ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

Story Highlights: cpim local committee on akash thillankeri trophy row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top