Advertisement

സമഗ്ര വനവത്ക്കരണ പദ്ധതിയുമായി ‘ഗ്രീന്‍ റിയാദ്’

December 28, 2022
2 minutes Read
green riyadh scheme for afforestation

സമഗ്ര വനവത്ക്കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങി റിയാദ്. ‘ഗ്രീന്‍ റിയാദ്’ പദ്ധതിയുടെ ഭാഗമായി 6,23,000 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 54 പൂന്തോട്ടങ്ങള്‍, 61 സ്‌കൂളുകള്‍, 121 പള്ളികള്‍, 78 പാര്‍ക്കിങ് സ്‌പേസുകള്‍ എന്നിവിടങ്ങളിലായാണ് മരങ്ങള്‍ നടുന്നത്. ആകെ 120ലധികം റസിഡന്‍ഷ്യല്‍ ഏരിയകളിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.(green riyadh scheme for afforestation)

പദ്ധതിയുടെ നടത്തിപ്പിനൊപ്പം പൊതുജനങ്ങള്‍ക്ക് മരങ്ങള്‍ നടുന്നതിനുള്ള ബോധവത്ക്കരണവും ക്യാമ്പെയിനുകളും നടത്തും. ഈ മാസം 29 മുതല്‍ ജനുവരി ഏഴ് വരെ പദ്ധതിയെ കുറിച്ച് വിശദാശംങ്ങള്‍ നല്‍കുന്ന പ്രദര്‍ശനുണ്ടാകും.അല്‍ അസീസിയ, അല്‍ നസീം, അല്‍ ജസീറ, അല്‍ അരൈജ, ഖുര്‍തുബ, അല്‍ ഗദൈര്‍, അല്‍ നഖില്‍ എന്നീ പ്രദേശങ്ങളിലാണ് വനവത്ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ കമ്മിറ്റി ഓഫ് ഗ്രാന്‍ഡ് പ്രോജക്ടുകളുടെ മേല്‍നോട്ടത്തില്‍ 2019 മാര്‍ച്ച് 19 ന് സല്‍മാന്‍ രാജാവ് സൗദി തലസ്ഥാനത്ത് ആരംഭിച്ച നാല് പദ്ധതികളില്‍ ഒന്നാണ് ഗ്രീന്‍ റിയാദ്. ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളില്‍ ഒന്നായി മാറാനുള്ള ശ്രമമാണ് റിയാദിന്റേത്. കൂടാതെ കിംഗ്ഡം വിഷന്‍ 2030ന്റെ ഭാഗം കൂടിയാണ് ഗ്രീന്‍ റിയാദ് പദ്ധതി. തലസ്ഥാനത്ത് ഉടനീളം 75ദശലക്ഷം മരങ്ങള്‍ ഇതിലൂടെ നട്ടുപിടിപ്പിക്കും. വായു ഗുണനിലവാരം മെച്ചപ്പെടുത്താനും താപനില കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Story Highlights: green riyadh scheme for afforestation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top